Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petitions Today

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കോ​ട​തി​യ​ല​ക്ഷ്യ പ​രാ​തി​ക​ള്‍ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ പ​രാ​തി​ക​ള്‍ ഇ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. മു​ന്‍ ഡി​ജി​പി ആ​ര്‍.​ ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി ന​ല്‍​കി​യ​തു​ള്‍​പ്പ​ടെ ആ​റ് ഹ​ര്‍​ജി​ക​ളാ​ണ് ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

കേ​സി​ന്‍റെ വി​ചാ​ര​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വാ​ര്‍​ത്ത​ക​ള്‍ സം​പ്രേ​ഷ​ണ ചെ​യ്ത മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​രും. ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം കേ​ട്ട ശേ​ഷം കോ​ട​തി അ​ല​ക്ഷ്യം ഉ​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഹ​ര്‍​ജി​ക​ള്‍ പ്രി​ന്‍​സി​പ്പി​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി സം​സാ​രി​ക്കു​ക​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ആ​ർ. ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം മാ​ധ്യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ ആ​രോ​പ​ണം.

Latest News

Corehub Up